കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കല്‍ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വന്‍കരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ് ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വന്‍ കോട്ടമതിലുണ്ട്, ഇതില്‍ ഇടക്കിടെ കൊത്തളങ്ങള്‍ തീര്‍ത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു.
ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങള്‍, ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്. കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം പ്രത്യേകം പരാമര്‍ശയോഗ്യമാണ്. 24 മീറ്റര്‍ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാര്‍ഗ്ഗം, യുദ്ധോപകരണങ്ങള്‍ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു. കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്. ബേക്കല്‍ കോട്ടയ്ക്ക് ചുറ്റുമായി ഇന്ന് വിനോദസഞ്ചാര വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ബേക്കലിന്റെ വിനോദസഞ്ചാര സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുവാനായി ബേക്കല്‍ റിസോര്‍ട്ട്സ് ഡെവെലപ്മെന്റ് കോര്പ്പറേഷന് രൂപവത്കരിച്ചു.
ഏറ്റവും അടുത്തുള്ള പട്ടണം
കാഞ്ഞങ്ങാട് – 12 കിലോമീറ്റര്‍ കാസര്‍ഗോഡ് – 16.5 കിലോമീറ്റര്‍.
ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍
മംഗലാപുരം -73 കി . മീ . കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം – 97 കി . മീ .
തീവണ്ടി ഗതാഗതം
ബേക്കല്‍ കോട്ട തീവണ്ടി നിലയം
ബേക്കലിന് അടുത്തുള്ള സ്ഥലങ്ങള്‍
പള്ളിക്കര ബീച്ച് ബേക്കല്‍, ഹോളെ ജലോദ്യാനം, കാപ്പില്‍ ബീച്ച്, ചന്ദ്രഗിരി കോട്ട, ചന്ദ്രഗിരി ക്രൂസ്, ആനന്ദാശ്രം, അനന്തപുര തടാക ക്ഷേത്രം, വലിയപറമ്പ് കായല്‍, റാണിപുരം
Post Your Comments