തെങ്ങ് തലയില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു
NewsKerala

തെങ്ങ് തലയില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു

മലപ്പുറം: കല്‍പകഞ്ചേരി പറവന്നൂരില്‍ തെങ്ങ് തലയില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു. പറവന്നൂര്‍ പരിയാരത്ത് അഫ്‌സലിന്റെ മകന്‍ അഹമ്മദ് സയ്യാന്‍ (2) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.30ന് വീടിന് പിറകിലെ ബന്ധുവീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന തെങ്ങ് കുട്ടിയുടെ തലയിലേക്ക് മുറിഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Post Your Comments

Back to top button