വെള്ളമെന്നുകരുതി മദ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്തുകുടിച്ച യുവാവ് മരിച്ചു
NewsKerala

വെള്ളമെന്നുകരുതി മദ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്തുകുടിച്ച യുവാവ് മരിച്ചു

കോട്ടയം : വെള്ളമാണെന്ന് കരുതി മദ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. കോട്ടയം തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പം മദ്യം കഴിച്ച കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ് (60)  കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൂത്താട്ടുകുളം ഇലഞ്ഞി ആലപുരത്ത് റബ്ബറിന് ഷെയ്ഡ് ഇടുന്നതിനായി എത്തിയതായിരുന്നു ഇവര്‍. റബ്ബര്‍തോട്ടത്തിനു സമീപമുള്ള കോഴിഫാമിനോട് ചേര്‍ന്ന കെട്ടിടത്തിലെ കുപ്പിയില്‍ കോഴിഫാം വൃത്തിയാക്കുന്നതിനായി വച്ച ഫോര്‍മാലിന്‍ ഉണ്ടായിരുന്നു.
ഇത് വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഛര്‍ദിയുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരു

Related Articles

Post Your Comments

Back to top button