ബൈക്കില്‍ സഞ്ചരിച്ച് മാല മോഷ്ടിക്കുന്ന യുവാവ് അറസ്റ്റില്‍
NewsKerala

ബൈക്കില്‍ സഞ്ചരിച്ച് മാല മോഷ്ടിക്കുന്ന യുവാവ് അറസ്റ്റില്‍

കൊച്ചി: ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം നടത്തുന്ന യുവാവ് അറസ്റ്റില്‍. വടക്കാഞ്ചേരി മൂലംകോട് കുന്നംകാട് കുളക്കംപാടം വീട്ടില്‍ ഷാബിര്‍ (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലിന് ഒക്കല്‍ താന്നിപ്പുഴയില്‍ വച്ച് ബാങ്കിലേക്ക് പോവുകയായിരുന്നു വയോധികയുടെ മൂന്നര പവന്‍ സ്വര്‍ണമാല ഇയാള്‍ പെട്ടിച്ചെടുത്തിരുന്നു.

തൃശൂര്‍ ഭാഗത്തു നിന്നാണ് പെരുമ്പാവൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. സമാന രീതിയില്‍ ഇയാള്‍ വേറെയും മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മൂന്ന് മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതിയായ ഷാബിര്‍ രണ്ടുമാസത്തോളം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button