പ്രവാചക നിന്ദ നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍
NewsKerala

പ്രവാചക നിന്ദ നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: പ്രവാചക നിന്ദ നടത്തിയെന്ന പരാതിയില്‍ അടിമാലി സ്വദേശിയെ അറസ്റ്റ് ചെയ്തു. അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാം മതത്തെയും അവഹേളിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ പരാതി.

പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യാന്‍ ജോഷിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ ഇതിന് തയ്യാറായിരുന്നില്ല. പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ അടിമാലി പോലീസില്‍ പരാതി നല്‍കിയത്. സംഭവം വലിയ വിവാദമായതോടെ അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ജോഷി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളുടെ ഫേസ്ബുക്ക് പേജില്‍ ഇതര വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന നിരവധി പോസ്റ്റുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button