
ചെന്നൈ: മോഷണക്കുറ്റം ആരോപിച്ച് തമിഴ്നാട്ടില് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. തമിഴ്നാട്ടിലെ മണികണ്ടത്താണ് സംഭവം. ഇവിടുത്തെ സോ മില്ലിലെ തൊഴിലാളികളാണ് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്. നൈജീരിയയിൽ നിന്നും മ്യാൻമറിൽ നിന്നും ഉയർന്ന നിലവാരമുള്ള മരം ഇറക്കുമതി ചെയ്ത് ഫർണിച്ചറുകളും വീട്ടുപകരണങ്ങളും നിർമ്മിക്കുന്ന സോ മില്ലിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ജോലി ചെയ്യുന്നു.
തൊഴിലാളികളുടെ ക്രൂരമർദനത്തിനിരയായ യുവാവ് പൊലീസ് സ്ഥലത്തെത്തുന്പോഴേക്കും കൊല്ലപ്പെട്ടു. മില്ലുടമ അടക്കം മൂന്ന് പേര് അറസ്റ്റിലായി.കഴുത്ത്, നെഞ്ച്, വലത് കൈ, വലത് കൈമുട്ട്, വലത് കാൽമുട്ട്, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ മുറിവേറ്റ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. അസം സ്വദേശികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഫൈസൽ ഷെയ്ക്, മഫ്ജുൽ ഹുക്ക്, സോ മില്ലുടമ ധീരന്ദർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments