

ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിക്കും മുൻപ്പ് തന്നെ ഇന്ത്യൻ പത്ര മാധ്യമങ്ങളും, വെബ്‌സൈറ്റുകളും, ചാനലുകളും ചൈന തടഞ്ഞിരുന്നു. ചൈനീസ് ആപ്പുകൾ നിരോധിച്ച ശേഷമാണ് ചൈന പത്ര മാധ്യമങ്ങളും, വെബ്‌സൈറ്റുകളും, ചാനലുകളും തടഞ്ഞതെന്നാണ് വാർത്ത പ്രചരിച്ചിരുന്നത്. ഇത് തെറ്റാണ്. രണ്ടു ദിവസം മുൻപാണ് ആപ്പുകൾ ഇന്ത്യ നിരോധിക്കുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച അവസാനം തന്നെ ഇന്ത്യൻ മാധ്യങ്ങളെയും, വെബ്സൈറ്റുകളെയും, ചാനലുകളെയും ചൈന തടയുകയായിരുന്നു. വി പി എൻ, ഐ പി ടി വി എന്നിവ വഴി ലഭ്യമായിരുന്ന സൈറ്റുകളും ചാനലുകളുമാണ് ചൈന നേരത്തെ തന്നെ തടഞ്ഞിരുന്നത്. ഫേസ് ബുക്ക് ഇൻസ്റ്റാഗ്രാം വാട്ട്സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയ്ക്ക് ചൈന നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നതാണ്.
അതേസമയം, 12 കോടി ഉപഭോക്താക്കൾ ഉണ്ടായിരുന്ന ടിക് ടോക് നിരോധനത്തെ തുടർന്ന് ഇന്ത്യൻ മണ്ണിൽ അസ്തമിച്ചു.ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടിക് ടോക് നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.
ടിക് ടോക് എന്ന വന്മരം വീണതോടെ ഇനിയെന്ത് എന്ന ചിന്തയിലായിരിക്കുന്നവർക്കായുള്ള പകരക്കാരുടെ ഡൌൺ ലോഡ് മേലേക്ക് കുതിക്കുകയാണ്. തിങ്കളാഴ്ച രാത്രിയോടെയാണ് ടിക് ടോക് ഉൾപ്പെടെ പ്രമുഖ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചത്. ടിക് ടോക്കിനെ പകരക്കാരനായി എത്തിയിരിക്കുന്ന ചിങ്കാരി,മിട്രോൺ,റോപോസോ,ബോലോ ഇന്ത്യ എന്നീ ആപ്പുകളുടെ ഡൌൺ ലോഡ് വർധിച്ചിരിക്കുകയാണ്.
ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ബിശ്വാത്മ നായക്, സിദ്ധാർഥ് ഗൗതം എന്നീ ഡവലപ്പർമാർ ചേർന്ന് 2019ൽ രൂപം നൽകിയതാണ് ചിങ്കാരി. നേരത്തെ ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമായിരുന്നെങ്കിലും ചൈനീസ് ആപ്പുകൾ ബഹിഷ്കരിച്ചതോടെയാണ് ചിങ്കാരിയ്ക്ക് ആരാധകരേറിയത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, മറാത്തി, കന്നഡ, പഞ്ചാബി തുടങ്ങി ഭാഷകളിലെല്ലാം ഈ ആപ് ലഭിക്കും.
ചിങ്കാരിയിൽ അപ്‌ലോഡ് ചെയ്യുന്ന ഓരോ വിഡിയോയ്ക്കും നിങ്ങൾക്ക് പോയിന്‍റ് ലഭിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് പണം ലഭിക്കുക. അതായത് വൈറലാവലല്ല മറിച്ച് എണ്ണമാണ് ചിങ്കാരിയിൽ പണം ഉണ്ടാക്കാനുള്ള മാർഗം.
ടിക് ടോകിന് ബദലായി ഇന്ത്യ നിർമിച്ച ആപ്പാണ് മിട്രോൺ ആപ്. ശിവങ്ക് അഗർവാളാണ് മിട്രോണിന്‍റെ സിഇഒ. ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ 1 കോടി ആളുകളാണ് മിട്രോൺ ഡൗൺലോഡ് ചെയ്തത്. എന്നാൽ ഈ ആപിന്റെ സ്വകാര്യതയും ചോദ്യം ചെയ്യപ്പെട്ട തുടങ്ങിയിട്ടുണ്ട്.
ഒരു ഇന്ത്യൻ നിർമിത വിഡിയോ ഷെയറിങ് ആപ്പാണ് റോപോസോ. 2014 ൽ ലോഞ്ച് ചെയ്ത ആപ്പാണെങ്കിലും 2020 ജൂൺ 10 ന് പുതിയ വേർഷൻ പുറത്തിറക്കി. ഡൽഹി ഐഐറ്റി വിദ്യാർഥികളായിരുന്ന മായങ്ക് ഭൻഗാദിയ, അവിനാഷ് സക്സേന, കൗശാൽ ശുഭാങ്ക് എന്നിവർ ചേർന്നാണ് ഈ ആപ് രൂപകൽപ്പന ചെയ്തത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, മറാത്തി, കന്നഡ, പഞ്ചാബി, ബംഗാളി തുടങ്ങിയ വ്യത്യസ്ത ഭാഷകളിൽ ഈ ആപ് ലഭ്യമാകും. 50 ദശലക്ഷത്തിലധികം ഡൗൺലോഡുകളാണ് ഈ ആപ്പിനുണ്ടായിരിക്കുന്നത്.
ഈ അടുത്ത കാലത്താണ് ബോലോ ഇന്ത്യ പ്ലേ സ്റ്റോറിലും ഐഒഎസിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, മറാത്തി, കന്നഡ, പഞ്ചാബി, ഒഡിയ, ബംഗാളി എന്നീ ഒൻപത് ഭാഷകളിൽ ലഭിക്കും. ബോലോ ഇന്ത്യക്ക് 1 ലക്ഷത്തിലധികം ഡൗൺലോഡുകളുണ്ട്.
Post Your Comments