
കൊച്ചി: അഭയകേസിലെ പ്രതികളായ സിസ്റ്റര്‍ സെഫിക്കും ഫാദര്‍ തോമസ് കോട്ടൂരിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാനം വിടരുത്, അഞ്ചുലക്ഷം രൂപ കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. ഇക്കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളല് പങ്കാളികളാകരതെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
കേസില്‍ സിസ്റ്റര്‍ സെഫിക്ക് ജീവപര്യവും തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും വിധിച്ചുള്ള തിരുവനന്തുപുരം സിബിഐ പ്രത്യേക കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപ്പീലില്‍ തീരുമാനം എടുക്കുംവരെയാണ് ശിക്ഷ മരവിപ്പിച്ച് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
2020 ഡിസംബര്‍ 23നാണ് പതിറ്റാണ്ടുകളുടെ കോടതി നടപടികള്‍ക്കുശേഷം അഭയകേസില്‍ സിബിഐ കോടതി വിധി പറഞ്ഞത്. ഇതിനെതിരെയായിരുന്നു പ്രതികള്‍ ഹൈക്കോടതിയോ സമീപിച്ചത്. ഇരുവരുടെയും ജാമ്യം സംബന്ധിച്ച അപേക്ഷയാണ് ആദ്യം കോടതി പരിഗണിച്ചത്.
Post Your Comments