CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

സിസ്റ്റര്‍ സെഫിയും, ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാന്‍ ഇടയായതാണ് അഭയ കൊല്ലപ്പെടാൻ കാരണമായത്.

അഭയ കൊലക്കേസിലെ പ്രതികള്‍ തമ്മിൽ ലൈംഗികബന്ധം പുലർത്തുന്നത് കാണാന്‍ ഇടയായതാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെടാൻ കാരണമെന്ന് പ്രോസിക്യൂഷന്‍. 1992 മാര്‍ച്ച് 27 ന് വെളുപ്പിന് 4.15 ന്, അന്ന് പ്രീഡിഗ്രി പരീക്ഷക്ക് പഠിക്കുന്നതിന് വേണ്ടി പുലര്‍ച്ചെ ഉണര്‍ന്ന അഭയ പയസ് ടെന്റ് കോണ്‍വെന്റിലെ അടുക്കളയിലുള്ള ഫ്രിഡ്ജില്‍ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോള്‍ അടുക്കളയോട് ചേര്‍ന്ന മുറിയിലെ താമസക്കാരിയായ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഒന്നാം പ്രതിയായ ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാന്‍ ഇടയാവുകയായിരുന്നു. ഈ സംഭവമാണ് സിസ്റ്റര്‍ അഭയ കൊലപ്പെടുത്താൻ പ്രതികൾ കൊലപ്പെടുത്താൻ വഴിയൊടുക്കുന്നത്. ഈ സംഭവമായി ബന്ധപെട്ടു ശക്തമായ തെളിവുകളും പ്രോസിക്യൂഷന്‍ സാക്ഷി മൊഴികളും കോടതിക്ക് മുന്‍പില്‍ ഉണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ നവാസ് തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനല്‍ കുമാര്‍ മുന്‍പാകെ കഴിഞ്ഞ ദിവസം വാദിച്ചു.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് ശേഷം ഫാ. തോമസ് കോട്ടൂരിനെയും ഫാ. ജോസ് പൂതൃക്കയിലിനെയും കോണ്‍വെന്റിന്റെ സ്റ്റെയര്‍കേസ് വഴി ടെറസിലേയ്ക്ക് കയറിപോകുന്നത് കണ്ടു എന്നും പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി അടയ്ക്ക രാജു സിബിഐ കോടതിയില്‍ മൊഴി നല്‍കിയ കാര്യം പ്രോസിക്യൂഷന്‍ പറഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷന്‍ ആറാം സാക്ഷി കളര്‍കോട് വേണുഗോപാലിനോട് ഫാ.തോമസ് കോട്ടൂര്‍ നേരിട്ട് കുറ്റ സമ്മതം നടത്തിയത് വേണുഗോപാല്‍ കോടതിയില്‍ മൊഴി നല്‍കിയ കാര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ പറയുകയുണ്ടായി. അത് എക്‌സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫഷന്‍ ( കോടതിക്ക് പുറത്ത് മറ്റൊരാളോട് നടത്തുന്ന കുറ്റസമ്മത മൊഴി) ആയി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിക്കുകയുണ്ടായി. പ്രോസിക്യൂഷന്‍ വാദം വ്യാഴാഴ്ചയും തുടരുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button