'50 ഓളം പാരസെറ്റമോൾ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചു'; ജ്യൂസ് ചലഞ്ച് നടന്നത് കോളേജില്‍ വച്ച്
KeralaNews

’50 ഓളം പാരസെറ്റമോൾ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചു’; ജ്യൂസ് ചലഞ്ച് നടന്നത് കോളേജില്‍ വച്ച്

തിരുവനന്തപുരം: ഷാരോണിനെ പഠിച്ചിരുന്ന കോളേജിൽ വച്ചുo വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. ഇതിനായി ഗ്രീഷ്മ ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി. 50 ഓളം പാരസെറ്റമോൾ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തിയാണ് ഷാരോണിന് നല്‍കിയതെന്ന് ഗ്രീഷ്മ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്ന് പ്രതി വെളിപ്പെടുത്തി.മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ ഗ്രീഷ്മയെ കോളേജില്‍ കൊണ്ടുപോയി തെളിവെടുത്തു. കേസിന്റെ അന്വേഷണവുമായി ഗ്രീഷ്മ സഹകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇതിനായി ഡോളോ ഗുളികകൾ തലേന്ന് തന്നെ കുതിർത്ത് കൈയ്യിൽ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാൽ ഷാരോൺ ഈ കെണിയിൽ വീണില്ല. എന്നാല്‍ ജ്യൂസിന് കയ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാരോണ്‍ തുപ്പി കളയുകയായിരുന്നുവെന്ന് ഗ്രീഷ്മ പറഞ്ഞു.

Related Articles

Post Your Comments

Back to top button