CovidDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews
കോവിഡിനെ അദ്ഭുതകരമായി അതിനെ അതിജീവിച്ച റാന്നി സ്വദേശി തൊണ്ണൂറ്റിമൂന്നുകാരനായ എബ്രഹാം തോമസ് അന്തരിച്ചു.

റാന്നി / രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ രോഗം സ്ഥിരീകരിച്ച് തുടർന്ന് അദ്ഭുതകരമായി അതിനെ അതിജീവിച്ച റാന്നി സ്വദേശി തൊണ്ണൂറ്റിമൂന്നുകാരനായ എബ്രഹാം തോമസ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് എബ്രഹാം തോമസിന്റെ അന്ത്യം. 93–ാമത്തെ വയസ്സിൽ അദ്ദേഹം കോവിഡിനെ അതിജീവിച്ചത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ചരിത്രത്തിൽ നിർണായകമായിരുന്നു. ഇറ്റലിയിൽനിന്നു റാന്നിയിലേക്ക് എത്തിയ മക്കളിൽനിന്നാണ് എബ്രഹാം തോമസീനും ഭാര്യയ്ക്കും രോഗം പിടിപെടുന്നത്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളായി എബ്രഹാം തോമസ് വാർത്തകളിൽ നിറ സാന്നിധ്യമായി.