
ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിഷയത്തില് ഇളവ് തേടി കേരളം അടക്കം സംസ്ഥാനങ്ങള് നല്‍കിയ ഹര്‍ജയില്‍ സുപ്രീം കോടതിയില്‍ വാദം നാളെയും തുടരും. കേരളത്തിന്റെ വാദം കോടതി നാളെ കേള്‍ക്കും. ബഫര്‍സോണില്‍ സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ലെന്ന് ഇന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി നിരീക്ഷിച്ചു. ഇന്ന് അമിക്കസ് ക്യൂറിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും വാദമാണ് സുപ്രീം കോടതി കേട്ടത്. നിരോധിക്കേണ്ടത് നിരോധിക്കണം, നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണം.
സമ്പൂര്‍ണവിലക്ക് ഏര്‍പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങള് വന്ന മേഖലയെ വിലക്കില് നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സമ്പൂര്‍ണനിയന്ത്രണം പ്രായോഗികമല്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്.
Post Your Comments