
ദുബായ്: കോവിഡിനെ മികച്ച രീതിയില്‍ നേരിട്ട നഗരങ്ങളില്‍ ഒന്നാമതായി അബുദാബി. ലോകത്തെ 100 മികച്ച നഗരങ്ങളില്‍ നിന്നാണ് അബുദാബിയെ തെരഞ്ഞെടുത്തത്. നോളജ് അനലിറ്റിക്സ് (ഡികെഎ) എന്ന സ്ഥാപനമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
മഹാമാരിയെ സമയോചിതമായി നേരിട്ട രീതി, ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യം, പ്രതിബദ്ധത, നേതൃത്വം, പോരായ്മകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിലയിരുത്തിയാണ് ഈ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ കാര്യക്ഷമത, ആരോഗ്യപരിപാലനം, ക്വാറന്റീന്‍ നടപടികള്‍, വാക്സീന്‍ യജ്ഞം, സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പ്, വാക്‌സീന്‍ സ്വീകരിച്ചവരുടെ തോത് എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലോക രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. അബുദാബിയുടെ ആരോഗ്യ സംരക്ഷണ മേഖല ഈ അടുത്തകാലങ്ങളില്‍ വളരെയധികം ശക്തിപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments