കുത്തബ് മിനാര്‍ നിര്‍മിച്ചത് ഹിന്ദു ക്ഷേത്രങ്ങളുടെ മുകളിലെന്ന് എഎസ്‌ഐ റിപ്പോര്‍ട്ട്
NewsNational

കുത്തബ് മിനാര്‍ നിര്‍മിച്ചത് ഹിന്ദു ക്ഷേത്രങ്ങളുടെ മുകളിലെന്ന് എഎസ്‌ഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കുത്തബ് മിനാര്‍ നിര്‍മിച്ചത് ഹിന്ദു ക്ഷേത്രങ്ങളുടെ മുകളിലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) റിപ്പോര്‍ട്ട്. 1871-72 കാലഘട്ടത്തിലെ എഎസ്‌ഐ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടില്‍ പറയുന്ന വിവരങ്ങളെല്ലാം യാഥാര്‍ഥ്യമാണെന്നും പൂര്‍ണമായും ശരിയാണെന്നും എഎസ്‌ഐ മുന്‍ ഡയറക്ടര്‍ ഡോ. അമരേന്ദ്രനാഥ് സ്ഥിരീകരിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്ഥാപക തലവനായ സര്‍ അലക്സാണ്ടര്‍ കണ്ണിംഗ്ഹാമിന്റെ മേല്‍നോട്ടത്തില്‍ 1871-72ല്‍ ജെ.ഡി. ബെഗ്ലറും എ.സി.എല്‍. കാര്‍ലിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്ത് മസ്ജിദ് നിര്‍മിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്ജിദിന്റെ അടിത്തറ വളരെ പഴക്കമുള്ളതാണ്. നേരത്തെ ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അമരേന്ദ്രനാഥ് പറഞ്ഞു.

പള്ളിയുടെ നിര്‍മിതിയാണ് അമരേന്ദ്രനാഥ് തെളിവുകളായി വിശദീകരിക്കുന്നത്. ഉത്ഖനന വേളയില്‍ നിര്‍മിതിയുടെ മൂന്ന് തലങ്ങള്‍ ദൃശ്യമായി. അവശിഷ്ടങ്ങളുടെ മുകളിലാണ് പള്ളയുടെ ഏറ്റവും ഉയര്‍ന്ന ഭാഗം നിര്‍മിച്ചിരിക്കുന്നത്. അവശിഷ്ടങ്ങള്‍ പ്രകടമാണ്. സ്മാരകത്തിലെ പുരാതന ഇരുമ്പ് തൂണ് ഗരുഡ സ്തംഭം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും ഇത് അഞ്ചാം നൂറ്റാണ്ടിലേതാണെന്നും അദ്ദേഹം പറഞ്ഞു. ഈ തൂണില്‍ ധാരാളം ലിഖിതങ്ങള്‍ ഉണ്ടെങ്കിലും ഗരുഡന്റെ ചിത്രം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. നിലവില്‍ തര്‍ക്കം തുടരുന്ന ഗ്യാന്‍വാപി മസ്ജിദിന് സമാനമായ വിവാദമാണ് കുത്തബ് മിനാറുമായി ബന്ധപ്പെട്ടും ഉയര്‍ന്നു വന്നിരിക്കുന്നത്.

Related Articles

Post Your Comments

Back to top button