പ്രതി പോലീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേല്‍പിച്ചു
KeralaNewsLocal NewsCrime

പ്രതി പോലീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേല്‍പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതി പോലീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേല്‍പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ചെന്ന ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ അരുണ്‍, ലുക്മാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മിന്നല്‍ ഫൈസലാണ് ആക്രമിച്ചത്. ഫൈസല്‍ വിലങ്ങുമായി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇയാളെ പോലീസ് പിടികൂടി. അതേസമയം പരുക്കേറ്റ ഉദ്യോഗസ്ഥരെ ആറ്റിങ്ങലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Post Your Comments

Back to top button