സിദ്ധു മൂസേവാല കൊലക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു
NewsNational

സിദ്ധു മൂസേവാല കൊലക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു

ഛണ്ഡീഗഡ്: അന്തരിച്ച പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മുസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കേസിലെ പ്രധാന പ്രതിയായ ടിനു എന്നറിയപ്പെടുന്ന ദീപക് ആണ് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രാത്രി 11 മണിയ്‌ക്ക് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യാനായി ദീപക്കിനെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയിരുന്നു. ഇതിനിടെയായിരുന്നു ജയിൽ ചാട്ടം.

ശനിയാഴ്ച രാത്രിയോടെ ടിനുവിനെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി വൃത്തങ്ങൾ അറിയിക്കുന്നു.പഞ്ചാബി ഗായകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് ടിനു. അതേസമയം വധക്കേസിൽ ഒളിവിലായിരുന്ന മൂന്ന് ഷാർപ്പ് ഷൂട്ടർമാരെ പശ്ചിമ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തു.മേയ് 29നായിരുന്നു സിദ്ധു മൂസേവാല കൊല്ലപ്പെട്ടത്. ജീപ്പിൽ സഹോദരനൊപ്പം പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ മറ്റൊരു വാഹനത്തിൽ എത്തിയ അക്രമി സംഘം നിറയൊഴിക്കുകയായിരുന്നു.

Related Articles

Post Your Comments

Back to top button