
കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ കത്തിച്ച പ്രതിയെ പോലീസ് പിടിക്കൂടി. കാപ്പ കേസ് പ്രതി ചാണ്ടി ഷമീം ആണ് പോലീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ കത്തിച്ചത്. ചിറക്കല്‍ പുഴാതിയിലെ ഒരു കെട്ടിടത്തില്‍ നിന്നാണ് പ്രതിയെ പോലീസ് പിടിക്കൂടിയത്. പോലീസ് ബലം പ്രയോഗിച്ചാണ് ഷമീമിനെ പിടികൂടിയത്.
ഷമീമിന്റെ സഹോദരന്‍ ഷംസീനിനെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു ഇതിന്റെ പ്രതികാരമായാണ് തീവെച്ചതെന്നാണ് നിഗമനം. വിവിധ കേസുകളില്‍ പിടിച്ച അഞ്ച് വാഹനങ്ങളാണ് ഇന്ന് പുലര്‍ച്ചെ കത്തിച്ചത്. പ്രതിയെ പിടിക്കൂടുന്നതിനിടയില്‍ രണ്ട് പോലീസുക്കാര്‍ക്ക് പരിക്കുപറ്റി.
Post Your Comments