മാങ്ങ മോഷ്ടിച്ചെന്ന് ആരോപണം: 17കാരനെ കെട്ടിയിച്ച് മര്‍ദ്ദിച്ചു; മൂന്ന് പേര്‍ക്കെതിരെ കേസ്
NewsKeralaLocal NewsCrime

മാങ്ങ മോഷ്ടിച്ചെന്ന് ആരോപണം: 17കാരനെ കെട്ടിയിച്ച് മര്‍ദ്ദിച്ചു; മൂന്ന് പേര്‍ക്കെതിരെ കേസ്

പാലക്കാട്: മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. 17 വയസുള്ള പട്ടികജാതിക്കാരനായ കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. പരമശിവം, ഭാര്യ ജ്യോതി മണി, മകന്‍ വസന്ത് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17 കാരനെ മൂന്ന് പേരും മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഇന്ന് കൊഴിഞ്ഞാമ്പാറ പോലീസില്‍ പരാതി നല്‍കി.

Related Articles

Post Your Comments

Back to top button