സ്ത്രീകള്‍ ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു; വൈദികനെതിരെ നടപടി
NewsKerala

സ്ത്രീകള്‍ ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു; വൈദികനെതിരെ നടപടി

കണ്ണൂര്‍: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച വൈദികനെതിരെ നടപടി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളിവികാരി ഫാ. സെബാസ്റ്റ്യന്‍ കീഴേത്തിനെ ചുമതലകളില്‍നിന്ന് നീക്കിയെന്ന് മാനന്തവാടി രൂപത പിആര്‍ഒ അറിയിച്ചു. എന്നാല്‍ മറ്റൊരു വൈദികന്‍ അയച്ച ദൃശ്യങ്ങള്‍ തിരിച്ചയച്ചപ്പോള്‍ പിശക് സംഭവിച്ചതാണെന്നാണ് വൈദികന്‍ പറയുന്നത്. വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന ഭക്തസംഘടനയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് മൂന്ന് ദിവസം മുന്‍പ് വൈദികന്‍ ദൃശ്യങ്ങള്‍ അയച്ചത്.

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്‌ല 12 ഇടവകകളിലെ മാതൃവേദിയുടെ ഡയറക്ടര്‍കൂടിയാണ് ഫാ. സെബാസ്റ്റിയന്‍ കീഴേത്ത്. ദൃശ്യങ്ങള്‍ ഗ്രൂപ്പിലെത്തിയതിന് പിന്നാലെ പ്രതിഷേധവുമായി സ്ത്രീകളെത്തുകയായിരുന്നു. മാനന്തവാടി ബിഷപ് മാര്‍ ജോസഫ് പെരുന്നേടത്തിന് പരാതിയും നല്‍കി. തുടര്‍ന്ന് സഭ നടത്തിയ അന്വേഷണത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നുവെന്ന് വ്യക്തമായി. പിന്നാലെ സെബാസ്റ്റ്യന്‍ കീഴേത്തിനെ മാതൃവേദി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്ക് അന്വേഷണം പ്രഖ്യാപിച്ചു.

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള സേഫ് എന്‍വയേണ്‍മെന്റ് കമ്മിറ്റിയിലെ മൂന്നംഗ സമിതിയായിരിക്കും അന്വേഷണം നടത്തുക. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി എടുക്കുമെന്ന് പിആര്‍ഒ അറിയിച്ചു. മറ്റൊരു വൈദികന്‍ അയച്ചു നല്‍കിയ വീഡിയോ തിരച്ചയച്ചപ്പോള്‍ മാറിപ്പോയതാണെന്ന് വൈദികന്‍ വിശദീകരിക്കുന്നുണ്ടെങ്കിലും വീഡിയോ ഫോര്‍വേഡ് ചെയ്തതല്ലെന്ന സൈബര്‍ വിവരങ്ങളുണ്ട്. അടയ്ക്കാത്തോട് വികാരി സ്ഥാനത്തുനിന്ന് സെബാസ്റ്റിയന്‍ കീഴേത്തിനെ മാറ്റണമെന്നാണ് ഇടവകയിലെ സ്ത്രീകളുടെ ആവശ്യം.

Related Articles

Post Your Comments

Back to top button