സംഘട്ടന സംവിധായകന്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍
NewsNational

സംഘട്ടന സംവിധായകന്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

ചെന്നൈ: പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത തമിഴ് സംഘട്ടന സംവിധായകന്‍ അറസ്റ്റില്‍. ദൈവമില്ല എന്നുപറഞ്ഞയാളുടെ പ്രതിമ ക്ഷേത്രത്തിന് മുന്നില്‍ വയ്ക്കരുതെന്നും അത് തകര്‍ക്കണമെന്നും ഹിന്ദു മുന്നണിയുചെ കലാസാംസ്‌കാരിക വിഭാഗം പ്രസിഡന്റായ കനല്‍ കണ്ണന്‍ ആഹ്വാനം ചെയ്തിരുന്നു.

ശ്രീരംഗം രംഗനാഥക്ഷേത്രത്തിന് മുന്നിലുള്ള പ്രതിമ തകര്‍ക്കണമെന്നാണ് കനല്‍ കണ്ണന്‍ പറഞ്ഞത്. പുതുച്ചേരിയില്‍ നിന്നാണ് കനല്‍ കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകത്തിന്റെ പരാതിയില്‍ ചെന്നൈ സൈബര്‍ ക്രൈം പോലീസാണ് നടപടിയെടുത്തത്.

Related Articles

Post Your Comments

Back to top button