യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ നടപടി വേണം; പോലീസ് അസോസിയേഷന്റെ പരാതി
NewsKeralaPolitics

യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ നടപടി വേണം; പോലീസ് അസോസിയേഷന്റെ പരാതി

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേരള പോലീസ് അസോസിയേഷന്‍. എംഎല്‍എമാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പോലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമസഭയിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോലീസ് അസോസിയേഷന്റെ പരാതി. ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടന്ന ആക്രമണം ഗൗരവമുള്ളതാണെന്ന് പരാതിയില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

നടന്നത് വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തലാണെന്നും ചില ഉദ്യോഗസ്ഥരെ എംഎല്‍എമാരും അവരുടെ സ്റ്റാഫുകളും ചേര്‍ന്ന് മര്‍ദിച്ചെന്നും പോലീസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.കേരളാ പൊലീസ് അസോസിയേഷനെ കൂടാതെ, കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും പരാതി നല്‍കിയിട്ടുണ്ട്.

പരിക്കേറ്റ ഉദ്യോഗസ്ഥരെ കാണാന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മന്ത്രിയുടെ മുന്നിലും പരാതിയുമായി അസോസിയേഷന്‍ നേതാക്കളെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിനിടെ, നിയമസഭാ മന്ദിരത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കി. അഞ്ച് എംഎല്‍എമാര്‍ വാച്ച് ആന്റ് വാര്‍ഡിന് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

Related Articles

Post Your Comments

Back to top button