നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു
MovieNewsEntertainment

നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു

നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.എണ്‍പതുകളിലെ ടെലിവിഷന്‍ പരമ്പരകളായ നൂക്കഡ്, സര്‍ക്കസ് എന്നിവയിലൂടെ പ്രശസ്തനായ അദ്ദേഹം നിരവധി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 4.30 തോടെയായിരുന്നു മരണം. പരിന്ദ, ജയ് ഹോ, ഹസീ തൊ ഫസി, സീരിയസ് മെന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button