നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍
KeralaNews

നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

കൊച്ചി: അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കൊച്ചി മരട് പോലീസ് നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍(ഐപിസി 509), ലൈംഗിക ചുവയോടെ സംസാരിക്കല്‍ (ഐപിസി 354എ), പൊതുസ്ഥലത്ത് അസഭ്യം പറയല്‍ (ഐപിസി 294 എ) എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

യാതൊരു പ്രകോപനവുമില്ലാതെ അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. അഭിമുഖം തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ ശ്രീനാഥ് ഭാസി ക്ഷോഭിച്ചു പെരുമാറിയെന്നും മൂന്ന് ക്യാമറകളും ഓഫ് ചെയ്യിപ്പിച്ച ശേഷം നടന്‍ തെറിവിളിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഈ മാസം 22നാണ് ഇദ്ദേഹത്തിനെതിരെ പരാതി ലഭിച്ചത്.

കേസില്‍ പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖം നടന്ന കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം.

Related Articles

Post Your Comments

Back to top button