ട്രാഫിക് നിയമലംഘനം: നടൻ വിജയ്ക്ക് പിഴ
NewsEntertainment

ട്രാഫിക് നിയമലംഘനം: നടൻ വിജയ്ക്ക് പിഴ

ട്രാഫിക് നിയമം ലംഘിച്ചതിന് നടന്‍ വിജയ്ക്ക് 500 രൂപ പിഴ ചുമത്തി ചെന്നൈ പോലീസ്. ടിന്റഡ് ഫിലിമൊട്ടിച്ച വാഹനം ഉപയോഗിച്ചതിനാണ് വിജയ്ക്ക് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം പനയൂരിൽ ആരാധകരെ കാണാനായി വിജയ് എത്തിയിരുന്നു. പ്രദേശത്ത് താരം എത്തിയതിന്റെ വീഡിയോകൾ സമൂ​ഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

എന്നാല്‍ കാറില്‍ സണ്‍ഫിലിമൊട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെയ്ക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. ശേഷം ചെന്നൈ ട്രാഫിക് പൊലീസ് നടനെതിരെ പിഴ ചുമത്തുക ആയിരുന്നു. അതേസമയം, വരിശ് എന്ന ചിത്രമാണ് വിജയിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്.

Related Articles

Post Your Comments

Back to top button