DeathKerala NewsLatest NewsNews
നടിയും മോഡലുമായ യുവതി മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

കോഴിക്കോട്: നടിയും മോഡലുമായ യുവതി മരിച്ച നിലയില്‍. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി ഷഹനയെ (20) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ വാടകവീട്ടിലായിരുന്നു സംഭവം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഒന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.