നടിയെ അക്രമിച്ച കേസ്: ഇരയുടെ വിലാപം കോടതി തള്ളി.

കൊച്ചി / നടിയെ ആക്രമിച്ച കേസിൽ നടിക്കും സർക്കാരിനും തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാരും നടിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ഇരയുടെ വിലാപം നീതിപീഠം തള്ളുകയായിരുന്നു. സിംഗിൾ ബെഞ്ച് ജഡ്ജി വി.ജി.അരുണിന്റേതാണ് ഉത്തരവ്. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം നേരിടേണ്ടി വന്നെന്നും നടി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് കാണിച്ചാണ് വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാരും നടിയും ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിചാരണ കോടതിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അക്രമണ ത്തിനിരയായ നടിയും സർക്കാരും ഉന്നയിച്ചത്. പ്രതിഭാഗം കോടതി മുറിയിൽവെച്ച് മാനസികമായി പീഡിപ്പിച്ചപ്പോൾ ജഡ്ജി ഇടപെട്ടില്ലെന്നും പരസ്യമായി താൻ കോടതിയിൽ പൊട്ടിക്കര ഞ്ഞുവെന്നും നടി ഹർജിയിൽ പറഞ്ഞിരുന്നു. പ്രതിഭാഗത്തെ 20-ഓളം അഭിഭാഷകർ കോടതിമുറിയിൽ വെച്ച് മാനസികമായി തേജോവധം ചെയ്യുന്നുവെന്നാണ് നടി പരാതി നൽകിയത്. പ്രധാനപ്പെട്ട പല മൊഴികളും കോടതി രേഖപ്പെടു ത്തിയില്ല എന്ന ഗുരുതര ആരോപണവും ഹർജിയിലു ണ്ടായിരുന്നു. നടിയുടെ പരാതി പിന്തുണച്ച സർക്കാരും കേസിൽ രഹസ്യവി ചാരണയെന്ന നിർദേശം അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാക്കി യിരുന്നതാണ്. ഹർജ്ജി തള്ളിയതോടെ കേസിൽ തിങ്കളാഴ്ച മുതൽ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം കേൾക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയിരുന്നു.