ദിലീപിന്റ സുഹൃത്തിന്റെ അറസ്റ്റ് അറിഞ്ഞില്ലെന്ന് വിചാരണക്കോടതി
NewsKerala

ദിലീപിന്റ സുഹൃത്തിന്റെ അറസ്റ്റ് അറിഞ്ഞില്ലെന്ന് വിചാരണക്കോടതി

കൊച്ചി: ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്തത് അറഞ്ഞില്ലെന്ന് വിചാരണക്കോടതി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ശരത്തിന്റെ അറസ്റ്റിനെക്കുറിച്ച് പരാമര്‍ശമുണ്ടായത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സൂക്ഷിച്ചതിനും അത് നശിപ്പിച്ചതിനുമായിരുന്നു ശരത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.

എന്നാല്‍ ഇക്കാര്യം അറിയിച്ചില്ലെന്നാണ് വിചാരണക്കോടതി പറഞ്ഞത്. പ്രോസിക്യൂഷന്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ചെന്ന കേസിലെ ആധാരമെന്നും പ്രതിഭാഗം വാദിച്ചു.

Related Articles

Post Your Comments

Back to top button