നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും
KeralaNewsCrime

നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും. നടി മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെയാണ് കേസില്‍ വിസ്തരിക്കുക. സാക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികള്‍ ആരംഭിച്ചു. തുടരന്വേഷണത്തിലെ സാക്ഷി വിസ്താരത്തിന്റെ ആദ്യ ഘട്ടത്തില്‍ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തിലെ 12 സാക്ഷികളെ വിസ്തരിച്ചിട്ടില്ല. ഇന്നുമുതല്‍ 20 പേരെ കൂടി വിസ്തരിക്കാനാള്ള പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍, സാഗര്‍ വിന്‍സെന്റ്, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കുന്നത് ദിലീപ് എതിര്‍ത്തിരുന്നെങ്കിലും ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു സുപ്രീംകോടതി. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന ആരോപണം നേരിടുന്ന ദിലീപിന്റെ മൂന്ന് അഭിഭാഷകരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. അന്വേഷണ സംഘം ഇവരെ പ്രതി ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

കേസിലെ മുഖ്യ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂര്‍ണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. തുടരന്വേഷണം ഉള്‍പ്പടേയുള്ള വഴിത്തിരുവുകള്‍ക്ക് കാരണമായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ പ്രതിഭാഗം ക്രോസ് വിസാതരവും ഉടന്‍ പൂര്‍ത്തിയാകും.

Related Articles

Post Your Comments

Back to top button