നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം വേണം: പി.സി. ജോര്‍ജ്
NewsKerala

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം വേണം: പി.സി. ജോര്‍ജ്

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം വേണമെന്ന് പി.സി. ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പി.സി. ജോര്‍ജ് പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

താന്‍ സത്യം പറഞ്ഞപ്പോള്‍ തന്നെ ഒറ്റപ്പെടുത്തി. എന്നാല്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ കേസില്‍ പോലീസിന്റെ ക്രമവിരുദ്ധമായ ഇടപെടല്‍ വ്യക്തമാവുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി.സി. ജോര്‍ജ് പുനരന്വേഷണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.


പി.സി. ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:


ദിലീപ് കേസ് പുനരന്വേഷണം വേണം
ഡി.ഐ.ജി. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണ്. പോലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ് കേസ്സെന്ന് വ്യക്തമായിരിക്കുന്നു. പോലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം. തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ദിലീപ് കേസിന്റെ സത്യാവസ്ഥ ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാന്‍ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍.

Related Articles

Post Your Comments

Back to top button