സിനിമ താരം ഭാവനയ്ക്ക് ഗോള്‍ഡന്‍ വിസ
GulfNewsKerala

സിനിമ താരം ഭാവനയ്ക്ക് ഗോള്‍ഡന്‍ വിസ

ദുബായ്: സിനിമ താരം ഭാവനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍, നിക്ഷേപകര്‍, ബിസിനസുകാര്‍ എന്നിവര്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഭാവന ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമ താരങ്ങളടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തെ കാലാവധിയാണ് ഈ വിസയ്ക്കുള്ളത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

Related Articles

Post Your Comments

Back to top button