നടി മോളി കണ്ണമാലിയെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി, ഐസിയുവിൽ തുടരുന്നു
KeralaNews

നടി മോളി കണ്ണമാലിയെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി, ഐസിയുവിൽ തുടരുന്നു

കൊച്ചി: ന്യുമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന നടി മോളി കണ്ണമാലി കൊച്ചിയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഐസിയുവിലേക്ക് മാറ്റി. ചികിത്സ തുടരുകയാണെന്നും വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

സത്രീധനം എന്ന സീരിയലിലൂടെയാണ് മോളി കണ്ണമാലിയുടെ അഭിനയാരങ്ങേറ്റം. സീരിയലിൽ ചാളമേരി എന്ന നെഗറ്റീവ് വേഷത്തിലാണ് ആദ്യം മോളിയമ്മ എത്തിയത്. മോളി കണ്ണമാലി ഹോളിവുഡിലേക്ക് പോകുകയാണ് എന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്.

സാമൂഹിക പ്രവർത്തകരയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചാണ് ദിയയുടെ കുറിപ്പ്.

‘മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ് അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ഈ ഗൂഗിൾപേനമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648, സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ’ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Related Articles

Post Your Comments

Back to top button