ലത്തീന്‍ സഭയുടെ സമരത്തില്‍ നിന്നും കേന്ദ്രസേനയുടെ സംരക്ഷണം തേടി അദാനി ഗ്രൂപ്പ്
NewsKerala

ലത്തീന്‍ സഭയുടെ സമരത്തില്‍ നിന്നും കേന്ദ്രസേനയുടെ സംരക്ഷണം തേടി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം തീരശോഷണത്തിന് കാരണമാകുന്നെന്നാരോപിച്ച് ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ നിന്നും കേന്ദ്രസേനയുടെ സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. പത്ത് ദിവസങ്ങളായി ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം തൊഴിലാളികളുടെ ജീവന് ഭീഷണിയാണെന്നാണ് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്.

തുറമുഖ നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സമരക്കാര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് അതീവ സുരക്ഷാമേഖലയിലേക്ക് അതിക്രമിച്ച് കയറി പല സാധനസാമഗ്രികളും നശിപ്പിച്ചു. അക്രമം നടക്കുമ്പോള്‍ കേരള പോലീസ് മൂകസാക്ഷികളായി നോക്കി നില്‍ക്കുകയാണ് ചെയ്യുന്നത്. സമരക്കാരെ തടയാന്‍ പോലീസ് തയാറാവുന്നില്ലെന്നും സമരക്കാരില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button