
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപെട്ട് സര്‍ക്കാരിന് വീണ്ടും അദാനിയുടെ കത്ത്. പുലിമുട്ടിന്റെ നിര്‍മാണം 30 ശതമാനം പൂര്‍ത്തിയാകുമ്പോള്‍ കൈമാറേണ്ട തുകയായ 343 കോടി ഉടന്‍ അനുവദിക്കണം. പണം നല്‍കിയില്ലെങ്കില്‍ നിര്‍മാണ വേഗത കുറയുമെന്നും തുറമുഖ സെക്രട്ടറിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പുലിമുട്ട് നിര്‍മാണം 30 ശതമാനം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട 1450 കോടി രൂപയില്‍ നിന്ന് ഒരു വിഹിതം അദാനിക്ക് നല്‍കണമെന്നാണ് കരാര്‍. ഇത് പ്രകാരമുള്ള 343 കോടി ഉടന്‍ നല്‍കാന്‍ ആവശ്യപ്പെട്ട് നേരത്തെ തന്നെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തീരുമാനമൊന്നും ആകാതായതോടെയാണ് തുക ഓര്‍മിപ്പിച്ച് വീണ്ടും കത്തയച്ചത്. 3200 മീറ്റര്‍ പുലിമുട്ടിന്റെ 2000 മീറ്റര്‍ ഭാഗം പൂര്‍ത്തിയായിട്ടുണ്ട്.
Post Your Comments