ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; ഓട്ടോറിക്ഷയും രേഖകളും വിട്ടുനല്‍കി
NewsKerala

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; ഓട്ടോറിക്ഷയും രേഖകളും വിട്ടുനല്‍കി

ഇടുക്കി: കിഴുക്കാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കിയ ആദിവാസി യുവാവ് സരുണ്‍ സജിക്ക് ഓട്ടോറിക്ഷ തിരിച്ചുകിട്ടി. കാട്ടിറച്ചി കടത്തി എന്ന പേരിൽ കണ്ണംപടി പുത്തൻ പുരയ്ക്കൽ സരുൺ സജിയെയും ഒപ്പം ഇയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും കഴിഞ്ഞ മാസം 20-ന് കിഴുകാനം വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വനംവകുപ്പ് വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഫോറസ്റ്റര്‍ എന്നിവരടക്കം കള്ളക്കേസില്‍ കുടുക്കിയ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വൻമാവ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സരുണിനെ പിടികൂടിയത് എന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്തർ നൽകിയ വിശദീകരണം.എന്നാൽ ഇത് കള്ളക്കേസ് ആണെന്ന ആരോപണമുയർന്നതോടെ ആദിവാസി സംഘടനകളും രാഷ്ട്രീയ സംഘടനകളും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.വ്യാഴാഴ്ച രാത്രിയോടെ റേഞ്ച് ഓഫീസര്‍ നേരിട്ടെത്തി ഓട്ടോറിക്ഷ വിട്ടുനല്‍കുകയായിരുന്നു. കൂടാതെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നീ രേഖകള്‍ക്കൊപ്പം മൊബൈല്‍ ഫോണും പണം അടങ്ങിയ പഴ്‌സും തിരിച്ചുനല്‍കി.

Related Articles

Post Your Comments

Back to top button