തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന മായം കലര്‍ത്തിയ പാല്‍ പിടികൂടി
NewsKeralaNational

തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന മായം കലര്‍ത്തിയ പാല്‍ പിടികൂടി

കൊല്ലം : തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന മായം കലര്‍ത്തിയ പാല്‍ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ ആണ് പിടികൂടിയത്. ടാങ്കറില്‍ കൊണ്ടുവന്ന 15300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യങ്കാവില്‍ പിടികൂടിയത്. ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാല്‍ പിടികൂടിയത്.

ഇന്ന് രാവിലെ മൃഗസംരക്ഷണ വകുപ്പ് പരിശോധനയിലാണ് ടാങ്കറില്‍ കൊണ്ടുവരികയായിരുന്ന പാല്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് കൊല്ലത്തേക്ക് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് പാല്‍ കൊണ്ടുവന്നത്. പിടിച്ചെടുത്ത പാല്‍ ആരോഗ്യവകുപ്പിന് കൈമാറും.

പത്തനംതിട്ടയിലെ പന്തളത്തുള്ള ഒരു കമ്പനിയിലേക്ക് കൊണ്ടുവന്ന പാല് ആണെന്നാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന വിവരം. രോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. പാല്‍ ഏറെ നാള്‍ കേട് കൂടാതെ ഇരിക്കാന്‍ വേണ്ടിയാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ക്കുന്നത്.

Related Articles

Post Your Comments

Back to top button