Editor's ChoiceKerala NewsLatest NewsNews

അഡ്വ. ടി.ഒ മോഹനൻ കണ്ണൂർ കോർപറേഷൻ മേയർ.

കണ്ണൂർ / കണ്ണൂർ കോർപറേഷൻ മേയറായി അഡ്വ. ടി.ഒ മോഹനൻ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് മോഹനനെ മേയറായി തെരഞ്ഞെടുത്തത്. രഹസ്യബാലറ്റ് വഴിയായിരുന്നു തിരഞ്ഞെടുപ്പ്. യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണം കിട്ടിയെങ്കിലും മേയർ സ്ഥാനത്തേക്ക് മൂന്നു പേരുകൾ ഉയർന്നുവന്നിരുന്നു. ഇതോടെ വോട്ടെടുപ്പിലൂടെ മേയർ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ആകെയുള്ള 20 അംഗങ്ങളിൽ 11 പേരുടെ പിന്തുണയാണ് മോഹനന് ലഭിച്ചത്. കഴിഞ്ഞ തവണ കോർപ്പറേഷനിലെ കക്ഷി നേതാവായിരുന്നു ടി ഒ മോഹനൻ.

കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, കെപിസിസി അംഗം ടി.ഒ മോഹനൻ, മുൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് എന്നിവരെ ആയിരുന്നു കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. കെ. സുധാകരൻ എം.പി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ യോഗത്തിൽ നിരീക്ഷകരായി പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button