ആഫ്രിക്കന്‍ പന്നിപ്പനി; പന്നികളെ കൊന്നൊടുക്കുന്നത് പൂര്‍ത്തിയായി
NewsLocal News

ആഫ്രിക്കന്‍ പന്നിപ്പനി; പന്നികളെ കൊന്നൊടുക്കുന്നത് പൂര്‍ത്തിയായി

കണ്ണൂർ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച കണിച്ചാര്‍ പഞ്ചായത്തിലെ ഫാമുകളില്‍ രോഗവ്യാപനം തടയാന്‍ പന്നികളെ കൊന്നൊടുക്കുന്നത് പൂര്‍ത്തിയായി. രോഗപ്രഭവ കേന്ദ്രമായ ഫാമിലെ 93 പന്നികളെ കൊന്നതിന് പിന്നാലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെ 154 പന്നികളെയും വ്യാഴാഴ്ച കൊന്നൊടുക്കി.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. ജെ. ലേഖ ചെയര്‍പേഴ്സനായും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഒ.എം. അജിത നോഡല്‍ ഓഫീസറായുമുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ നേതൃത്വത്തിലാണ് പന്നികളെ കൊന്നത്. വ്യാഴാഴ്ചത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടര്‍മാരായ ഗിരീഷ്, പ്രശാന്ത്, അമിത, റിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി. രോഗപ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകള്‍ നിരീക്ഷണത്തിലാണ്.

Related Articles

Post Your Comments

Back to top button