വാറ്റടിച്ച് കിറുങ്ങി ആനക്കൂട്ടം; ചെണ്ടകൊട്ടി ഉണര്‍ത്തി വനംവകുപ്പ്
NewsNationalLocal News

വാറ്റടിച്ച് കിറുങ്ങി ആനക്കൂട്ടം; ചെണ്ടകൊട്ടി ഉണര്‍ത്തി വനംവകുപ്പ്

ഭുവനേശ്വര്‍: നാടന്‍ ചാരായം വാറ്റാനായി നിര്‍മ്മിച്ച കോട കുടിച്ച് ആനക്കൂട്ടം മയങ്ങിപ്പോയി. ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയിലാണ് സംഭവം. ചാരായം വാറ്റാനായി മഹ്വ കാട്ടുപൂക്കള്‍ ഇട്ടുവെച്ച കോടയാണ് ആനക്കൂട്ടം കുടിച്ചത്. ഇത് കുടിച്ച 24 കാട്ടാനകളാണ് മണിക്കൂറുകളോളം മയങ്ങിപ്പോയത്. കാട്ടിലെത്തിയ നാട്ടുകാരാണ് കോട നിറച്ചുവെച്ച വീപ്പകള്‍ തകര്‍ന്ന നിലയില്‍ കണ്ടത്. ഇതിന് പിന്നാലെയാണ് ആനകള്‍ മയങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആനകളെ ഉണര്‍ത്തി ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ടാനകളെ ചെണ്ടകൊട്ടിയാണ് ഉണര്‍ത്തിയത്. ശേഷം ആനകള്‍ ഉള്‍ക്കാട്ടിലേക്ക് പോയി. ആനകള്‍ ചാരായം കുടിച്ചുതന്നെയാണ് മയങ്ങിപ്പോയതെന്ന കാര്യം ഉറപ്പിക്കാനാവില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

Related Articles

Post Your Comments

Back to top button