Latest NewsNationalNewsWorld
നേപ്പാളിന് പിറകെ പാകിസ്ഥാനും ഇന്ത്യൻ ഭൂപ്രദേശങ്ങൾ സ്വന്തമാക്കി ഭൂപടം പുറത്തിറക്കി.

നേപ്പാളിന് പിറകെ പാകിസ്ഥാനും ഇന്ത്യൻ ഭൂപ്രദേശങ്ങൾ സ്വന്തമാക്കി ഭൂപടം പുറത്തിറക്കി. ഇന്ത്യൻ ഭൂപ്രദേശമായ സര്‍ ക്രിക്ക് കൂടി ഉള്‍പ്പെടുത്തിയാണ് പാക്കിസ്ഥാന്‍ പുതിയ ഭൂപടംപുറത്തിറക്കിയത്.പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തിറക്കിയത്. ഗുജറാത്തിലെ ജുനഗഡ് അതിര്‍ത്തിയായായും ഭൂപടത്തിൽ കാണിച്ചിരിക്കുന്നു.
ജമ്മു കശ്മീര്‍, ലഡാക്ക് തുടങ്ങിയ മേഖലകള്‍ പാക്കിസ്ഥാന്‍റെ ഭാഗമാണെന്ന അവകാശവാദം പുതിയ ഭൂപടത്തിലും ആവര്‍ത്തിക്കുകയാണ്. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭയിലാണ് ഭൂപടത്തിന് പാകിസ്ഥാൻ അംഗീകാരം നല്‍കിയത്. ഇത് ചരിത്രപരമായ ദിവസമാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരിക്കുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരിക്കുന്നത്.