'ശേഷം മൈക്കില്‍ ഫാത്തിമ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
MovieNewsEntertainment

‘ശേഷം മൈക്കില്‍ ഫാത്തിമ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കല്യാണി പ്രിയദര്‍ശനെ നായികയാക്കി മനു സി. കുമാര്‍ സംവിധാനം ചെയ്യുന്ന ശേഷം മൈക്കില്‍ ഫാത്തിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജീപ്പിന്റെ മുന്‍സീറ്റില്‍ മൈക്കില്‍ അനൗണ്‍സ് ചെയ്ത് കൊണ്ട് കല്യാണി ഇരിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ടോവിനോയും കീര്‍ത്തി സുരേഷുമാണ് സമൂഹമാധ്യമത്തിലൂടെ റിലീസ് ചെയ്തത്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മലബാറില്‍ നിന്നുള്ള ഒരു സ്ത്രീ കമന്റേറ്ററായാണ് കല്യാണി എത്തുന്നത്.

മലപ്പുറം, കൊച്ചി എന്നിവടങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്. സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Articles

Post Your Comments

Back to top button