
ന്യൂഡല്‍ഹി: ചൈനീസ് കമ്പനിയുടെ നികുതി വെട്ടിപ്പ് കൈയോടെ പിടികൂടി റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍. പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ നടത്തിയ കോടികളുടെ നികുതി വെട്ടിപ്പാണ് ഡിആര്‍ഐ പിടികൂടിയിരിക്കുന്നത്. 4389 കോടി രൂപയുടെ വെട്ടിപ്പ് കമ്പനി നടത്തിയതായി കേന്ദ്രധനമന്ത്രാലയം അറിയിച്ചു. ഇറക്കുമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവച്ചാണ് നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഓപ്പോ, റിയല്‍മി, വണ്‍ പ്ലസ് തുടങ്ങി വിവിധ ബ്രാന്‍ഡുകളില്‍ നിരവധി ഫോണുകളാണ് ഓപ്പോ വിപണിയില്‍ ഇറക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്ത് മാത്രം 2981 കോടിയുടെ വെട്ടിപ്പ് നടത്തിയതായാണ് ധനമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ റോയല്‍റ്റി, ലൈസന്‍സ് ഫീ ഇനങ്ങളിലും വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് നല്കിയ തുക ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളുടെ ഇടപാട് മൂല്യത്തില്‍ ഉള്‍പ്പെടുത്താതെയും തട്ടിപ്പ് നടത്തിയിട്ടുണ്ട്.
Post Your Comments