
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിപക്ഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് സമര്‍പ്പിച്ച കത്തില്‍ ഒപ്പിടാതെ കോണ്‍ഗ്രസ് എംപി മനീഷ് തിവാരി. അഗ്നിപഥിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ വാക്കാല്‍ പിന്തുണച്ച തിവാരി പക്ഷേ കത്തില്‍ ഒപ്പിടാന്‍ തയാറായില്ല.
നേരത്തെയും അഗ്നിപഥിനെതിരേയുള്ള കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി നിന്ന് മനീഷ് തിവാരി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. സൈന്യത്തിന്റെ ആധുനികവത്കരണത്തെ താന്‍ അനുകൂലിക്കുന്നെങ്കിലും അഗ്നിപഥ് പദ്ധതിക്ക് എതിരാണെന്നായിരുന്നു മനീഷ് തിവാരി പറഞ്ഞത്.
കോണ്‍ഗ്രസിലെ ശക്തികാന്ത് ഗോഹില്‍, തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ദോപാധ്യായ, സൗഗത റോയ്, എന്‍സിപിയിലെ സുപ്രിയ സുലേ, രാഷ്ട്രീയ ജനതാദളിലെ എ.ഡി. സിംഗ് എന്നിവരാണ് കത്തില്‍ ഒപ്പുവച്ചത്. പ്രതിരോധ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതിഷേധ സൂചകമായി മന്ത്രിക്ക് കത്ത് നല്‍കിയത്.
Post Your Comments