ബിക്കിനിയിൽ തിളങ്ങി അഹാന കൃഷ്ണകുമാർ
MovieNewsKeralaEntertainment

ബിക്കിനിയിൽ തിളങ്ങി അഹാന കൃഷ്ണകുമാർ

നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമാണ് അഹാന കൃഷ്ണ. പലപ്പോഴും അഹാന പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ സജീവമാണ്.

അഹാന പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അഹാന മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ് എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി അഹാന എഴുതിയിരിക്കുന്നത്.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ ‘അഞ്‍ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തികം വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി.

അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’, ‘ലൂക്ക’, ‘പതിനെട്ടാം പടി’, ‘പിടികിട്ടാപ്പുള്ളി’ എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ ‘ലൂക്ക’യുടെ ഛായാഗ്രഹണം നിമിഷ് രവി ആയിരുന്നു. ‘നാന്‍സി റാണി’, ‘അടി’ എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.

Related Articles

Post Your Comments

Back to top button