എയര്‍ ആംബുലന്‍സ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി;നേതാക്കള്‍ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങും
KeralaNews

എയര്‍ ആംബുലന്‍സ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി;നേതാക്കള്‍ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങും

കണ്ണൂർ;കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പതിനഞ്ചു മിനിറ്റിനുള്ളിൽ പുറത്തിറക്കും. നൂറോളം റെഡ് വോളണ്ടിയര്‍മാരാണ് വിമാനത്താവളത്തിലുള്ളത്.

ഇന്റിഗോ വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. മന്ത്രിമാരായ കെ.എൻ.ബാല​ഗോപാൽ, വി.എൻ.വാസവൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു.മൃതദേഹം ഏറ്റെടുത്ത ശേഷം തലശേരിയിലേക്കുള്ള വിലാപയാത്ര ആരംഭിക്കും.നൂറോളം വാഹനങ്ങൾ വിലാപയാത്രയെ അനുഗമിക്കും.

Related Articles

Post Your Comments

Back to top button