indiaLatest NewsNationalNews

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; വായു ഗുണനിലവാര സൂചിക 350ന് മുകളിൽ

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ നിരവധി മേഖലകളിൽ വായു ഗുണനിലവാര സൂചിക (AQI) 350ന് മുകളിലാണ് രേഖപ്പെടുത്തുന്നത്.

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ മലിനീകരണനിലയിൽ മാറ്റമില്ലാതെ തുടരുകയാണ് ദേശീയ തലസ്ഥാനം. ചാന്ദ്നി ചൗക്ക്, ഭവാന ബുരാഡി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ AQI 400 കടന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വ്യാപകമായി വർധിച്ചിരിക്കുകയാണ്. പുതിയ കണക്കുകൾ പ്രകാരം, ഡൽഹിയിലെ വീടുകളിൽ നാലിൽ മൂന്ന് വീടുകളിലും കുറഞ്ഞത് ഒരാൾക്കെങ്കിലും മലിനീകരണബാധയുണ്ടെന്നാണ് റിപ്പോർട്ട്.

മലിനീകരണം നിയന്ത്രിക്കാനായി കേന്ദ്രവും സംസ്ഥാനങ്ങളും രാഷ്ട്രീയഭേദമന്യേ അടിയന്തരമായി ഒന്നിച്ച് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വയനാട്ടിൽ നിന്ന് തിരിച്ചെത്തിയതോടെ മലിനീകരണത്തിന്റെ ഗുരുത്വം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞുവെന്നും അവര്‍ എക്സ് (മുൻ ട്വിറ്റർ) പോസ്റ്റിൽ വ്യക്തമാക്കി. വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ചരക്ക് വാഹനങ്ങളുടെ ഗതാഗതത്തിന് ഡൽഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Tag: Air pollution in Delhi is severe; Air Quality Index above 350

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button