
കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തം മൂലമുണ്ടായ മലിനീകരണം പഠിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ ബാബു രാജ്. പഠനത്തിനായുള്ള കമ്മിറ്റിയെ ഉടന്‍ രൂപീകരിക്കും. നിലവിലെ സാഹചര്യത്തെ കുറിച്ച് പരിശോധന നടത്തുന്നുണ്ടെന്നും കൊച്ചിയിലെ വായു ഗുണനിലവാരം ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ബാബു രാജ് പറഞ്ഞു. നിലവില്‍ പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് വായു നിലവാരം പരിശോധിക്കുന്നുണ്ട്. ഇനി പെയ്യുന്ന ആദ്യ മഴ ശ്രദ്ധിക്കണമെന്നും മഴ വെള്ളത്തില്‍ പി.എച്ചിന്റെ അളവ് ഉയര്‍ന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കടമ്പ്രയാര്‍ അടക്കമുള്ള ജലശ്രോതസുകളും പരിശോധിക്കുന്നുണ്ട്.
12 ദിവസത്തിന് ശേഷം കൊച്ചി ബ്രഹ്‌മപുരം പ്ലാന്റിലെ തീയും പുകയും അടങ്ങി. മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ ഇന്ന് ആരോഗ്യ സര്‍വേ ആരംഭിക്കും. രണ്ട് ദിവസത്തിനകം കൊച്ചിയിലെ വായുവിന്റെ ഗുണനിലവാര സൂചിക സാധാരണ നിലയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് തീയും പുകയും പൂര്‍ണമായും അണച്ചത്. ഇതോടെ 12 ദിവസം നീണ്ട അഗ്‌നിശമനസേനയുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു. ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, എന്നിവരാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തീയും പുകയും പൂര്‍ണമായി അണച്ചെങ്കിലും രണ്ട് ദിവസം കൂടി പ്രദേശത്ത് നിരീക്ഷം തുടരും.
Post Your Comments