
കോഴിക്കോട്: താനിട്ട് ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ചൊറിയാന്‍ വന്ന സംഘ പരിവാര്‍ അനുകൂലിക്ക് കണക്കിന് മറുപടി കൊടുത്ത് ഐഷ സുല്‍ത്താന.
‘വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ ജയിക്കുക- ശ്രീ ബുദ്ധന്,’ എന്ന ക്യാപ്ഷനില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഐഷയുടെ പോസ്റ്റിന് താഴെ പരിഹാസ കമന്റിട്ടയാള്‍ക്കാണ് ഐഷ ചുട്ട മറുപടി നല്‍കിയത്.
‘പഴയ പോലേ കള്ളക്കടത്തൊന്നും നടത്താന്‍ പറ്റുന്നില്ല, അയിനാണ് ഈ ബെസമം അല്ലേ ഇറ്റ, ഇജ്ജ് നടത്തു പുള്ളേ അന്റെ ബെസമം മാറട്ടേ,’ എന്നാണ് സംഘപരിവാര്‍ അനുകൂലി എന്ന് തോന്നിക്കുന്ന വിധമുള്ള ഐഡിയില്‍ നിന്നും കമന്റ് വന്നത്. ഇതിനാണ് നല്ല കണക്കിന് മറുപടി നല്‍കിയത്.
‘എന്തിനും ഏതിനും ശരണം വിളി ബുള്‍ഡോസറിനെയാണെന്ന് പറഞ്ഞ് കേള്‍ക്കുന്നല്ലോ ശരിയാണോ സഹോദരാ… അദാനി പോര്‍ട്ടില്‍ നിന്നും പിടിച്ച മയക്കുമരുന്നുകള്‍ ബുള്‍ഡോസര്‍ കയറ്റിയിറക്കി നിരത്തിക്കളഞ്ഞല്ലേ, സ്വാഭാവികം,’ എന്നായിരുന്നു ഐഷ സുല്‍ത്താനയുടെ മറുപടി.
കഴിഞ്ഞ ഇടയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ദ്വീപ് നിവാസികള്ക്കെതിരായി നടത്തിയ നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നയാളാണ് ഐഷ സുല്‍ത്താന.
കൊച്ചിയില്‍ സിനിമ പ്രവര്‍ത്തകയായി ഐഷ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. ലക്ഷദ്വീപ് സ്വദേശിയായ ഐഷ കഴിഞ്ഞ ദിവസങ്ങളും ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ വെട്ടിച്ചുരുക്കിയതിനെതിരെയും പ്രതികരിച്ചിരുന്നു.
ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ഈ നടപടികള്‍ ഹൈക്കോടതി സ്റ്റെ ചെയ്തിരുന്നു.
Post Your Comments