പത്തില്‍ പത്തും നേടി അജാസ് പട്ടേല്‍

മുംബൈ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 325ന് ഓള്‍ ഔട്ടായി. ഇന്ത്യന്‍ ടീമിന്റെ പത്ത് വിക്കറ്റും നേടിയ അജാസ് പട്ടേലാണ് ഇന്ത്യയെ തകര്‍ത്തത്. അനില്‍ കുംബ്ലെയ്ക്ക് ശേഷം ആദ്യമായാണ് ഒരു താരം ടെസ്റ്റ് ക്രിക്കറ്റില്‍ എതിര്‍ ടീമിന്റെ പത്ത് വിക്കറ്റും നേടുന്നത്. നാല് വിക്കറ്റിന് 221 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. സാഹയെയാണ് ആദ്യം നഷ്ടമായത്.
27 റണ്‍സെടുത്ത സാഹയെ അജാസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. നാല് വിക്കറ്റിന് 221 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. സാഹയെയാണ് ആദ്യം നഷ്ടമായത്. 27 റണ്‍സെടുത്ത സാഹയെ അജാസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഉച്ചഭക്ഷണത്തിനുശേഷം ബാറ്റിങ് പുനരാരംഭിച്ച മായങ്ക് 150 തികച്ചു. പക്ഷേ തൊട്ടടുത്ത പന്തില്‍ തന്നെ അജാസ് പട്ടേല്‍ മായങ്കിനെ മടക്കി. മായങ്കിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ കൈയിലൊതുക്കുകയായിരുന്നു. മായങ്ക് മടങ്ങിയ ഉടന്‍ ആക്രമിച്ച് കളിച്ച അക്ഷര്‍ പട്ടേല്‍ അര്‍ധസെഞ്ചുറി നേടി. മയങ്കിന് പകരം ജയന്ത് യാദവാണ് ക്രീസിലെത്തിയത്.
തന്റെ 48ാം ഓവറിലെ രണ്ടാം പന്തില്‍ ജയന്ത് യാദവിനെയും അഞ്ചാം പന്തില്‍ മുഹമ്മദ് സിറാജിനെയും കൂടാരം കയറ്റി പട്ടേല്‍ പത്ത് വിക്കറ്റ് നേട്ടം കൊയ്തു. രണ്ട് ദിവസങ്ങളിലായാണ് അജാസ് പട്ടേല്‍ ഈ നേട്ടം കൊയ്തത്. 1956ല്‍ ഇംഗ്ലണ്ടിനു വേണ്ടി ജിം ലേക്കറാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരിന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് നേടിയത്. 1999ല്‍ പാക്കിസ്ഥാന്റെ പത്ത് വിക്കറ്റും നേടി ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ ജിം ലേക്കറിനോടൊപ്പം പത്ത് വിക്കറ്റ് നേട്ടം പങ്കിട്ടു. 22 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ വംശജനായ അജാസ് പട്ടേല്‍ ഇന്ത്യയ്‌ക്കെതിരെ പത്ത് വിക്കറ്റ് നേടി ഇതിഹാസങ്ങളോടൊപ്പം തന്റെ പേരും എഴുതി ചേര്‍ത്തു.