
ചെന്നൈ: അജിത് നായകനായ’തുനിവ്’സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ അജിത് ആരാധകന് മരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു.
രാവിലെ നടന്ന ഷോയ്ക്ക് ശേഷം ചെന്നൈയിലെ രോഹിണി തിയേറ്ററിന് മുന്നില്‍ വലിയ ആഘോഷത്തിലായിരുന്ന അജിത്ത് ആരാധകര്‍. അതേ സമയം തീയറ്ററിന് മുന്നിലെ പൂനമല്ലി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക് അജിത്ത് ആരാധകര്‍ ചാടി കയറി നൃത്തം തുടങ്ങി. ഈ സമയം നിയന്ത്രണം വിട്ട് നിലത്തേക്ക് വീണാണ് ഭരത് കുമാറിന് അത്യാഹിതം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments