എകെജി സെന്റര്‍ ആക്രമണം: പ്രതികളെ പിടിക്കാന്‍ താത്പര്യമില്ലാതെ സര്‍ക്കാരും പോലീസും
NewsKeralaPolitics

എകെജി സെന്റര്‍ ആക്രമണം: പ്രതികളെ പിടിക്കാന്‍ താത്പര്യമില്ലാതെ സര്‍ക്കാരും പോലീസും

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ പ്രതിയെ പിടിക്കാന്‍ സര്‍ക്കാരിന് താത്പര്യക്കുറവ്. പ്രതിയെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ നട്ടം തിരിയുകയാണ് പോലീസ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും കാര്യമായ സമ്മര്‍ദം ഇക്കാര്യത്തില്‍ ഇല്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

കോണ്‍ഗ്രസുകാരാണ് ബോംബെറിഞ്ഞത് എന്ന ആരോപണവുമായി രംഗത്തെത്തിയ സിപിഎം നേതാക്കള്‍ ഇപ്പോള്‍ ആരോപണം മയപ്പെടുത്തിയിരിക്കുകയാണ്. സമയമെടുത്ത് അന്വേഷിച്ചാലും പിടിക്കുന്നത് യഥാര്‍ഥ പ്രതിയെ തന്നെ ആയിരിക്കണമെന്നാണ് ഡിജിപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജില്ലയിലെ പോലീസ് സന്നാഹത്തെ മുഴുവനും നിരത്തി അന്വേഷിച്ചിട്ടും പ്രതിയെക്കുറിച്ച് ഒരു സൂചന പോലും പുറത്തുവരാത്തത് പോലീസുകാരെയും തളര്‍ത്തുന്നുണ്ട്.

രണ്ട് ഡിവൈഎസ്പിമാരും ഷാഡോ സംഘവും സൈബര്‍ സംഘവും നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത മിടുക്കരായ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് ഇങ്ങിനെ എത്തുംപിടിയുമില്ലാതെ നട്ടം തിരിയുന്നത്. അപ്പോള്‍ ആരാണ് പിന്നില്‍, ഇനി എങ്ങിനെ കണ്ടെത്തുമെന്ന വലിയ ചോദ്യത്തിന് ഉത്തരമില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചിട്ടും കൂളായി കടന്നുപോയ പ്രതിയെ കിട്ടാത്തത് പോലീസിന് മാത്രമല്ല സര്‍ക്കാറിനാകെ വലിയ നാണക്കേടാണ്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം അവസാനിപ്പിക്കുകയാണ് പോലീസ്. ആ അവസ്ഥ എകെജി സെന്റര്‍ ആക്രമണത്തിന്റെ കേസിനും വരുമെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Post Your Comments

Back to top button